പ്രതി­പക്ഷ നേ­താ­ക്കളെ­ സോ­ണി­യാ ­ഗാ­ന്ധി­ അത്താ­ഴവി­രു­ന്നി­ന് ക്ഷണി­ച്ചു­


ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ മഹാസഖ്യത്തിനുള്ള ശ്രമം കോൺ‍ഗ്രസ് ഊർജിതമാക്കി. ഇതിന്റെ ഭാഗമായി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി പ്രതിപക്ഷ നേതാക്കളെ അത്താഴവിരുന്നിനു ക്ഷണിച്ചു. 13−നാണ് വിരുന്ന്.

കോൺഗ്രസിനും ബി.ജെ.പി.ക്കും ബദലായി മൂന്നാംമുന്നണി രൂപവൽകരണത്തിന് തെലങ്കാനാ രാഷ്ട്രസമിതി നേതാവും തെലങ്കാനാ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ‍ റാവു നീക്കം തുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ‍ സോണിയയുടെ നീക്കം ശ്രദ്ധേയമാണ്.

ബി.ജെ.പി ഇതര, കോൺഗ്രസ് ഇതര ബദലിനായി ചർച്ചതുടങ്ങിയ പശ്ചാത്തലത്തിൽ‍, പ്രതിപക്ഷസഖ്യത്തെ ഒരുമിപ്പിക്കുന്നതിനുള്ള കോൺ‍ഗ്രസിന്റെ തീവ്രശ്രമത്തിന്റെ ഭാഗമാണ് അത്താഴവിരുന്ന് എന്നു വിലയിരുത്തപ്പെടുന്നു. 2019−ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ‍ തങ്ങളുടെ നേതൃത്വത്തിൽ‍ ബി.ജെ.പി.ക്ക് എതിരായി വിശാല പ്രതിപക്ഷ മഹാസഖ്യം രൂപവൽകരിക്കുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. പ്രതിപക്ഷത്ത് ഭിന്നതയും പുതിയ കൂടിച്ചേരലുകളും ഉണ്ടാകുന്നത് ഇതിനെ ബാധിക്കുമെന്ന് കോൺ‍ഗ്രസ് കരുതുന്നു. മൂന്നാം മുന്നണിക്കുള്ള തെലങ്കാനാ രാഷ്ട്രസമിതി നീക്കത്തോട് തൃണമൂൽ നേതാവ് മമതാ ബാനർ‍ജി താൽപര്യം പ്രകടിപ്പിച്ചിരുന്നു. മറ്റുചില പ്രതിപക്ഷ പാർ‍ട്ടികളും ഈ ആശയത്തിൽ‍ തൽപരരാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed