ദുൽഖർ സോനം കപൂറിന്റെ നായകനാകുന്നു


ദു­ൽ­ഖർ സൽ­മാൻ സോ­നം കപൂ­റി­ന്റെ­ നാ­യകനാ­കു­ന്നതാ­യി­ റി­പ്പോ­ർ­ട്ട്. അനു­രാഗ് കശ്യപി­ന്റെ­ ചി­ത്രത്തി­ലെ­ നാ­യക വേ­ഷം നഷ്ടപ്പെ­ട്ടതിന് പി­ന്നാ­ലെ­യാണ് ദു­ൽ­ഖർ സോ­നം കപൂ­റി­ന്റെ­ നാ­യകനാ­കു­ന്നതാ­യി­ റി­പ്പോ­ർ­ട്ടു­കൾ പു­റത്തു­വന്നി­രി­ക്കു­ന്നത്. റോ­ണി­ സ്‌ക്രൂ­വാ­ലയു­ടെ­ കർ‍­വാൻ എന്ന ഇർ‍­ഫാൻ ഖാൻ ചി­ത്രത്തി­ലൂ­ടെ­യാണ് ദു­ൽ­ഖർ ബോ­ളി­വു­ഡിൽ‍ അരങ്ങേ­റ്റം നടത്തു­ന്നത്. അനു­ജാ­ ചൗ­ഹാ­ന്റെ­ ദ് സോ­യാ­ ഫാ­ക്ടർ‍ എന്ന 2008ലെ­ നോ­വൽ‍ അടി­സ്ഥാ­നപ്പെ­ടു­ത്തി­ ഒരു­ക്കു­ന്ന ചി­ത്രത്തി­ന്റെ­ തി­രക്കഥ ദു­ൽ‍­ഖറിന് ഇഷ്ടമാ­യെ­ങ്കി­ലും ഇതു­വരെ­യാ­യി­ കരാർ‍ ഒപ്പി­ട്ടി­ട്ടി­ല്ലെ­ന്നാണ് അറി­യാൻ കഴി­യു­ന്നത്. താൻ ഈ ചി­ത്രത്തി­ന്റെ­ ഭാ­ഗമാ­ണെ­ന്ന കാ­ര്യം സോ­നം നേ­രത്തെ­ തന്നെ­ സ്ഥി­രീ­കരി­ച്ചി­രു­ന്നു­. അക്ഷയ് കു­മാർ‍ നാ­യകനാ­യി­ എത്തു­ന്ന പാ­ഡ്മാ­നാണ് സോ­നത്തി­ന്റെ­ പു­റത്തു­വരാ­നു­ള്ള ചി­ത്രം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed