ഭാവന വിവാഹിതയായി


ആറ് വർ‍ഷത്തെ പ്രണയത്തിനൊടുവിൽ നടി ഭാവന വിവാഹിതയായി. ഇന്ന് രാവിലെ 9.30നുള്ള  മുഹൂർ‍ത്തത്തിൽ തിരുവന്പാടി ക്ഷേത്രനടയിൽ‍ വെച്ചു ‍ കന്നഡ നിർ‍മ്മാതാവ് നവീൻ ഭാവനയുടെ കഴുത്തിൽ‍ താലിചാർ‍ത്തി. അടുത്ത ബന്ധുക്കളും മഞ്ജു വാര്യരടക്കമുള്ള സിനിമാമേഖലയിലെ ചില സുഹൃത്തുക്കളുമാണ് ചടങ്ങിൽ‍ പങ്കെടുത്തത്. ബന്ധുക്കൾ‍ക്കുള്ള വിരുന്ന് ജവഹർ‍ലാൽ‍ കൺവെൻഷൻ സെന്ററിലും ചലച്ചിത്രമേഖലയിലുള്ളവർ‍ക്കുള്ള വിരുന്ന് വൈകിട്ട് ലുലു കൺവെൻഷൻ സെന്ററിലുമാണ് നടക്കുക. വിവാഹത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം സ്വകാര്യ ഹോട്ടലിൽ‍ നടന്ന മൈലാഞ്ചിയിടൽ‍ ചടങ്ങിൽ‍ രമ്യ നന്പീശൻ‍, സയനോര, ഷഫ്ന, ശ്രിത ശിവദാസ് തുടങ്ങിയവർ‍ പങ്കെടുത്തു. ബോളിവുഡ് നായികയും മുൻ ലോക സുന്ദരിയുമായ പ്രിയങ്ക ചോപ്ര ഭാവനയ്ക്ക് ആശംസകൾ നേർന്ന് വാട്ട്സ്ആപ് സന്ദേശമയച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed