ബജറ്റ് പ്രതി­സന്ധി­: പരി­ഹാ­രം തേ­ടി­ അമേ­രി­ക്കൻ സെ­നറ്റ്‌


സർ‍ക്കാർ‍ ഖജനാവ് പൂട്ടുന്നതിലേക്ക് നയിച്ച ബജറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള അവസാനവട്ട ശ്രമങ്ങളുമായി അമേരിക്കൻ സെനറ്റ്. 

സർ‍ക്കാർ‍ ഓഫീസുകളും അടച്ചതോടെ തിങ്കളാഴ്ച മുതൽ‍ ലക്ഷക്കണക്കിനുള്ള സർ‍ക്കാരുദ്യോഗസ്ഥർ‍ക്ക് ശന്പളമില്ലാ അവധിയിൽ‍ പ്രവേശിക്കേണ്ടിവരും. സ്റ്റാച്യൂ ഓഫ് ലിബർ‍ട്ടി ഉൾ‍പ്പെടെയുള്ള ദേശീയസ്മാരകങ്ങൾ‍ അടച്ചതും തിങ്കളാഴ്ചയോടെ വലിയ പ്രതിസന്ധിക്ക് വഴിവെക്കും. 

അവശ്യസേവനങ്ങളായി കണക്കാക്കപ്പെടുന്ന ദേശീയസുരക്ഷ, തപാൽ‍, വ്യോമഗതാഗതം, കിടത്തിച്ചികിത്സ, അടിയന്തര വൈദ്യസഹായം, ദുരന്ത പ്രതികരണം, ജയിൽ‍, നികുതി, വൈദ്യുതോത്പാദനം എന്നീ മേഖലകളിലെ സർ‍ക്കാർ‍ ഓഫീസുകളും സൈനികസേവനങ്ങളും പ്രവർ‍ത്തിക്കുന്നുണ്ട്. എന്നാൽ‍, ഖജനാവ് വീണ്ടും തുറക്കാനുള്ള തീരുമാനമുണ്ടാകുന്നതുവരെ ഇവിടങ്ങളിലെ സർ‍ക്കാർ‍ജീവനക്കാർ‍ക്ക് ശന്പളമുണ്ടാകില്ല.

രാജ്യത്തെ പ്രതിസന്ധിയിലാക്കിയതിൽ‍ ജനങ്ങൾ‍ക്കിടയിൽ‍ വലിയ പ്രതിഷേധമുണ്ട്. ഡോണൾ‍ഡ് ട്രംപ് പ്രസിഡണ്ടായി ചുമതലയേറ്റെടുത്തതിന്റെ ഒന്നാം വാർ‍ഷികത്തിൽ ട്രംപിന്റെ നയങ്ങളിൽ‍ പ്രതിഷേധവുമായി ലക്ഷക്കണക്കിനു പേർ‍ വിവിധ നഗരങ്ങളിൽ‍ മാർ‍ച്ച് നടത്തി.

അതിനിടെ, ഖജനാവ് പൂട്ടുന്നതിലേക്ക് നയിച്ച സെനറ്റിൽ‍ ബജറ്റിന് അനുമതി നിഷേധിച്ച സംഭവത്തിൽ‍ റിപ്പബ്ലിക്കൻ പാർ‍ട്ടിയും ഡെമോക്രാറ്റുകളും പരസ്പരം പഴിചാരുകയാണ്. ചെറുപ്പത്തിലേതന്നെ യു.എസിലെത്തിയ 70,000ത്തോളം കുടിയേറ്റക്കാർ‍ക്ക് യു.എസിൽ‍ തുടരാനുള്ള അനുമതി നിഷേധിച്ചതിലൂടെ റിപ്പബ്ലിക്കന്‍ പാർ‍ട്ടി പ്രതിസന്ധി പരിഹരിക്കാനുള്ള ധാരണയ്ക്ക് തടസ്സം നിന്നെന്ന് ഡെമോക്രാറ്റുകൾ‍ കുറ്റപ്പെടുത്തുന്നു. എന്നാൽ‍, യു.എസിന്റെ തെക്കൻ അതിർ‍ത്തി നേരിടുന്ന സുരക്ഷാഭീഷണിയെക്കാൾ‍ കൂടുതൽ‍ ഡെമോക്രാറ്റുകൾ‍ പ്രാധാന്യം നൽ‍കുന്നത് അനധികൃത കുടിയേറ്റക്കാർ‍ക്കാണെന്നാണ് ട്രംപ് പ്രതികരിച്ചത്.

കുടിയേറ്റ വിഷയത്തിൽ‍ ഡെമോക്രാറ്റുകളുടെ അഭിപ്രായം പരിഗണിക്കാമെന്ന് അറിയിച്ചെങ്കിലും റിപ്പബ്ലിക്കുകളുടെ ഈ നീക്കം പരാജയപ്പെട്ടതായാണ് സൂചന. പ്രസിഡണ്ട് ഡോണൾ‍ഡ് ട്രംപ് കുടിയേറ്റക്കാരുടെ പ്രശ്നങ്ങളിൽ‍ നിലപാട് തിരുത്താൻ ഇതുവരെ തയ്യാറാകാത്തതിനാലാണ് ഡെമോക്രാറ്റുകൾ‍ പുറം തിരിഞ്ഞ് നിൽ‍ക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed