പൃ­ഥ്വി­ക്ക് പകരം വി­ക്രം കർ‍­ണ്ണനാ­കും


ഒട്ടേറെ പ്രീ പബ്ലിസിറ്റിയുമായി തുടക്കം കുറിച്ച പൃഥ്വി−-ആർ‍.എസ് വിമൽ‍ ചിത്രം കർണ്ണൻ പുതിയ വഴിത്തിരിവിലേക്ക്. പൃഥ്വിരാജിന് പകരം ചിയാൻ വിക്രമിനെ നായകനാക്കി 300 കോടിരൂപ ബഡ്ജറ്റിൽ‍ നിർ‍മ്മിക്കുന്ന കർണ്ണൻ 2019 ഡിസംബറിൽ‍ റിലീസ് ചെയ്യുമെന്ന് സംവിധായകൻ ആർ.എസ് വിമൽ‍ അറിയിച്ചു. ഫേസ്ബുക് വഴിയാണ് സംവിധായകൻ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യും. മൂന്ന് വർഷത്തേക്ക് പൃഥിരാജിന് ഡേറ്റ് ഇല്ലെന്നതാണ് പ്രധാന കാരണമെന്നാണ് സൂചന.  അമേരിക്കയിലെ പ്രമുഖ വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം ആദ്യം നിർ‍മ്മിക്കാനിരുന്നത്. പിന്നീട് അദ്ദേഹം പിന്മാറിയതും പൃഥ്വിരാജിന് തിരിച്ചടിയായി. 

‘എന്ന് നിന്റെ മൊയ്തീൻ‍’ എന്ന ചിത്രത്തിന് വേണ്ടി താൻ ചിട്ടപ്പെടുത്തിയ, അവാർ‍ഡ് ലഭിച്ച ഗാനങ്ങൾ‍ ചിത്രത്തിൽ‍ നിന്ന് ഒഴിവാക്കണമെന്ന് പ്രിഥ്വിരാജ് സംവിധായകൻ ആർ‍.എസ് വിമലിനോട് ആവശ്യപ്പെട്ടുവെന്നും അങ്ങനെ താൻ ചിട്ടപ്പെടുത്തിയ രണ്ട് ഗാനങ്ങൾ‍ സിനിമയിൽ‍ നിന്ന് ഒഴിവാക്കിയെന്നും രമേഷ് നാരായണൻ ആരോപിച്ചിരുന്നു.

മികച്ച ഗായകനായി തിരഞ്ഞെടുത്ത പി. ജയചന്ദ്രനെ ഒഴിവാക്കണമെന്നും പ്രിഥ്വി ആവശ്യപ്പെട്ടു എന്നാണ് വിമൽ‍ രമേശ് നാരായണനോട് പറഞ്ഞിരുന്നത്. ഇതേതുടർ‍ന്ന് ഇവർ‍ തമ്മിൽ‍ വലിയ അഭിപ്രായ വ്യത്യാസവും അകൽ‍ച്ചയുമുണ്ടായിരുന്നു. അത് കർ‍ണ്ണനെയും ബാധിച്ചു എന്നാണ് സിനിമാവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed