ബാ­ലചന്ദ്ര മേ­നോന് ലിംക ബു­ക്ക് ഓഫ് റെ­ക്കോ­ർ­ഡി­ന്റെ­ അംഗീ­കാ­രം


ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിന് മലയാളികളുടെ സ്വന്തം ബാലചന്ദ്ര മേനോന് ലിംക ബുക്ക് ഓഫ് റെക്കോർഡിന്റെ അംഗീകാരം. അമേരിക്കൻ സംവിധായകനായ വൂഡി അല്ലൻ ആണ് പട്ടികയിൽ രണ്ടാമത്. ഇരുപത്തിയാറ് ചിത്രങ്ങളാണ് വൂഡി അലന്റെ കൈവശമുള്ളത്. ഇരുപത്തിമൂന്ന് ചിത്രങ്ങളുമായി കെ. ഭാഗ്യരാജാണ് പട്ടികയിൽ മൂന്നാമത്. കൊല്ലത്ത് ജനിച്ച താൻ ഓരോ പടവും ചവിട്ടി കയറിയത് പ്രേക്ഷകരുടെ കയ്യും പിടിച്ചാണെന്നും ലോകത്തിൽ ഒന്നാമനാകുന്നതിലും മുന്പേ മലയാളി മനസ്സിൽ തന്നെ ഒന്നാമനായി പ്രതിഷ്ഠിച്ചിരുന്നുവെന്നും സർവ്വേശ്വരനോട് താനും കുടുംബവും നന്ദി പറയുന്നുവെന്നും റെക്കോർഡ് നേട്ടം പങ്കുവെച്ച് കൊണ്ട് ബാലചന്ദ്രമേനോൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.  1978ൽ പുറത്തിറങ്ങിയ ഉത്രാടരാത്രിയാണ് ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം. 2015ൽ പുറത്തിറങ്ങിയ ഞാൻ സംവിധാനം ചെയ്യും ആണ് അവസാനത്തേത്. എന്നാലും ശരത്ത് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed