പു­ലി­മു­രു­കനി­ലെ­ ഗാ­നങ്ങൾ ഓസ്കാർ ചു­രു­ക്ക പട്ടി­കയി­ൽ


കൊച്ചി : മോഹൻലാൽ നായകനായ പുലിമുരുകൻ എന്ന ചിത്രത്തിലെ ഗാനങ്ങൾ ഓസ്‌കാർ നോമിനേഷനിൽ ഇടം തേടി. പുലിമുരുകനിലെ രണ്ടു പാട്ടുകളാണ് ഓസ്‌കാർ പട്ടികയിൽ ഇടം നേടിയത്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്‍വഹിച്ചിരിക്കുന്നത് ഗോപീ സുന്ദറാണ്. ഗാനരചന നിർവ്‍വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്.

‘കാടണിയും കാൽച്ചിലന്പേ’ (യേശുദാസ്, കെ.എസ്.ചിത്ര), ‘മാനത്തേ മാരിക്കുറുന്പേ’ (എസ്.ജാനകി) എന്നീ രണ്ടു ഗാനങ്ങളാണ് പട്ടികയിൽ‍ ഇടംനേടിയത്. തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ഗാനങ്ങളാണ് അവസാന പട്ടികയിലുണ്ടാവുക. സിനിമക്കിടയിലുള്ള ഗാനവും ടൈറ്റിൽ സോങ്ങും പുരസ്‌കാരത്തിനായി പരിഗണിക്കും.

ഇന്ത്യയിലെ പ്രാദേശിക ഭാഷയിൽ നിന്ന് രണ്ടാം തവണയാണ് ഒരു ചിത്രത്തിലെ ഗാനം ഓസ്‌കാർ പട്ടികയിൽ ഇടം നേടുന്നത്. എം. പത്മകുമാർ സംവിധാനം ചെയ്ത ‘ജലം’ എന്ന ചിത്രത്തിലെ പാട്ടുകളും സമാനമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഔസേപ്പച്ചനായിരുന്നു ആ ചിത്രത്തിലെ പാട്ടുകൾക്ക് സംഗീതമൊരുക്കിയത്.

എഴുപത് ചിത്രങ്ങളിലെ ഗാനങ്ങളാണ് ഈ പട്ടികയിലുള്ളത്. ഇതിൽ ഈ വർഷം ഇന്ത്യയിൽ നിന്നും ഇടം പിടിച്ചത് പുലിമരുകൻ മാത്രമാണ്. അന്തിമപട്ടിക ജനുവരി 23ന് പ്രഖ്യാപിക്കും. അന്തിമ പട്ടികയിൽ 5 ഗാനങ്ങളാണുണ്ടാകുക. മാർച്ച് നാലിനാണ് ഒാസ്കാർ പുരസ്കാര പ്രഖ്യാപന ചടങ്ങ് നടക്കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed