"പണം മാത്രമാണ് ഞങ്ങളുടെ കണക്ഷൻ!" ലിസ്റ്റിനെ ട്രോളി ധ്യാൻ ശ്രീനിവാസൻ
ഷീബ വിജയൻ
കേരളത്തിലെ തിയറ്റർ ശൃംഖലയിൽ പുതിയ തുടക്കമിട്ടിരിക്കുകയാണ് ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ്. കാക്കനാട് മാജിക് ഫ്രെയിംസിന്റെ 50-ാമത്തെ തിയറ്ററും പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ഉദ്ഘാടന ചടങ്ങിലെത്തിയിരുന്നു. ഇപ്പോഴിതാ ലിസ്റ്റിൻ സ്റ്റീഫനെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്. "2011 ൽ അച്ഛനാണ് എന്നോട് ആദ്യമായി ലിസ്റ്റിനെക്കുറിച്ച് പറയുന്നത്. അച്ഛൻ പൊതുവേ ആരെ കുറിച്ചും നല്ലതൊന്നും പറയാറില്ല. പക്ഷേ അച്ഛൻ എന്നോട് പറഞ്ഞു, 'ട്രാഫിക്' എന്ന് പറഞ്ഞൊരു സിനിമ വരുന്നുണ്ട്. അതിലൊരു പുതിയ ആളാണ്. പ്രൊഡ്യൂസർ ആരാണെന്ന് ഞാനപ്പോൾ ചോദിച്ചു. അപ്പോൾ അച്ഛൻ പറഞ്ഞു ലിസ്റ്റിൻ സ്റ്റീഫൻ ആണെന്ന്.
ജെയിംസ് കാമറൂൺ, സ്പിൽബർഗ്, ക്രിസ്റ്റഫർ നോളൻ എന്നൊക്കെ പറയുന്നതു പോലെ ഒരു പേര്, ലിസ്റ്റിൻ സ്റ്റീഫൻ. എന്തെങ്കിലും ആയി തീരുമെന്ന് ആ പേരിൽ തന്നെയുണ്ട്. ഈ കമ്പനിയുടെ പേര് ശ്രദ്ധിച്ചാൽ മനസിലാകും. മാജിക് ഫ്രെയിംസ്. മൊത്തത്തിലൊരു മാജിക് ഫീൽ ചെയ്യാൻ സാധിക്കും. അദ്ദേഹം പ്രൊഡ്യൂസ് ചെയ്ത സിനിമകളെ കുറിച്ച് സംസാരിക്കുമ്പോൾ എന്നോട് പറയും. അളിയാ ഈ സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരിക്കും എന്ന്. അത് കറക്ടും ആയിരിക്കും. അങ്ങനെ പറയുന്ന സിനിമ പരാജയവും ഫസ്റ്റ് ഡേ ഹോൾഡ് ഓവറുമാണ്. അളിയാ ഈ സിനിമയ്ക്ക് വലിയ പ്രതീക്ഷയില്ല എന്ന് പറയുന്ന സിനിമകൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്.
അവിടെയും ഒരു മാജിക് സംഭവിക്കുന്നുണ്ട്. കോവിഡ് സമയത്ത് മലയാള സിനിമ അടപടലം മോശം അവസ്ഥയിലൂടെ കടന്നു പോയ സമയത്ത് ഒരു ഇൻഡസ്ട്രിയെ പിടിച്ചു നിർത്തിയത് ഇദ്ദേഹമാണ്. ബാക്കി എല്ലാവരും ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴും അദ്ദേഹം പണം വാരിക്കൂട്ടി. അവിടെയും ഒരു മാജിക്. ഇന്നിപ്പോൾ മലയാള സിനിമയുടെ അവസ്ഥ എന്തെന്ന് പോലും അറിയില്ല, തിയറ്ററിൽ സിനിമ പോലും ഓടുന്നില്ല, ആ സമയത്ത് 50-ാമത്തെ തിയറ്റർ. വീണ്ടും മാജിക്. എന്നെയും പുള്ളിയെയും കണക്ട് ചെയ്യുന്ന ഒറ്റ വിഷയമേ ഉള്ളൂ, അത് പണം മാത്രമാണ്" - ധ്യാൻ ശ്രീനിവാസൻ തമാശരൂപേണ പറഞ്ഞു.
dfgfggffg

