വിഴിഞ്ഞത്ത് വികസനപ്പൂരം! ചരക്കുനീക്കം തുടങ്ങി, പക്ഷെ ചടങ്ങ് ബഹിഷ്കരിച്ച് പ്രതിപക്ഷം


ഷീബ വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമായി. ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടം തുറന്നുവെച്ചുവെന്ന് ഗേറ്റ് വേ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. വികസന ചരിത്രത്തിലെ സുപ്രധാന ദിനമാണിത്.

വിഴിഞ്ഞത്തെ കേരളത്തിന്റെ വികസനത്തിനായി പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇനി ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡ്-റെയിൽ കണക്ടിവിറ്റി, ലോജിസ്റ്റിക്സ് പാർക്ക് ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി തുറമുഖ വികസനം, ക്രൂയിസ് ടെർമിനൽ, ഓഷ്യനേറിയം, പോർട്ട് സിറ്റി, മിഷൻ സമുദ്ര തുടങ്ങിയ പദ്ധതികളും മുന്നോട്ടുകൊണ്ടുപോകും. വിഴിഞ്ഞത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കേരളത്തിന്റെ വ്യാപാര-വ്യവസായ മേഖലയിൽ വലിയ മാറ്റമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം ഉദ്ഘാടനച്ചടങ്ങ് ബിജെപിയും ഇടത് നേതാക്കളും ബഹിഷ്കരിച്ചു. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാളും തിരുവനന്തപുരം മേയറും ചടങ്ങിൽ പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവും മറ്റ് ഇടത് നേതാക്കളും ചടങ്ങിൽ നിന്ന് വിട്ടുനിന്നു.

article-image

assaads

You might also like

  • Lulu Exchange
  • Straight Forward

Most Viewed