കത്തിപ്പടർന്ന് കാന്താര ചാപ്റ്റര്‍ 1; റെക്കോർഡ് കളക്ഷൻ


ഷീബ വിജയൻ 


കൊച്ചി I ഇന്ത്യന്‍ ബോക്‌സോഫീസില്‍ കത്തിക്കയറുകയാണ് കാന്താര ചാപ്റ്റര്‍ വണ്‍, പ്രദര്‍ശനത്തിനെത്തി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും ചിത്രം 427 കോടി കളക്ഷണ്‍ നേടിയതായാണ് ലഭ്യമാവുന്ന പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഋഷഭ് ഷെട്ടി സംവിധായകനായും നടനും ബിഗ് സ്‌ക്രീന്‍ അടക്കിവാഴുന്ന ചിത്രം തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് വന്‍ ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും പുതിയ ഉയരങ്ങള്‍ കീഴടക്കുന്ന ചിത്രം ഇപ്പോഴിതാ കാന്താരയുടെ തന്നെ കളക്ഷന്‍ മറികടന്നിരിക്കുകയാണ്. കാന്താരയുടെ കളക്ഷനാണ് വെറും ആറ് ദിവസം കൊണ്ട് കാന്താര ചാപ്റ്റര്‍ 1 മറികടന്നിരിക്കുന്നത്. കര്‍ണാടയ്ക്ക് പുറമെ ഹിന്ദിസംസ്ഥാനങ്ങളിലും ആന്ദ്ര, തെലുങ്കാന, സംസ്ഥാനങ്ങള്‍, തമിഴ്നാട്, കേരളം, വിദേശ വിപണികള്‍ എന്നിവിടങ്ങളിലും കാന്താര 2 മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്.

article-image

saddsdsdfs

You might also like

Most Viewed