കാന്താര ചാപ്റ്റർ 1: ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക് : കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്


 ഷീബ വിജയൻ 

കൊച്ചി I ‘കാന്താര’ സിനിമയുടെ രണ്ടാം ഭാഗം കാന്താര ചാപ്റ്റർ 1, 2025 ഒക്ടോബർ 2ന് തിയേറ്ററുകളിൽ എത്തും. സിനിമയുടെ കേരളത്തിലെ വിതരണ അവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സ്വന്തമാക്കി. ഹിറ്റ് ചാർട്ടിൽ ഇടം നേടിയ കാന്താര, കെജിഎഫ് ചാപ്റ്റർ 2, 777 ചാർലി, സലാർ: പാർട്ട് 1 തുടങ്ങി തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകൾ കേരളത്തിൽ എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് തന്നെയാണ്. രാജ്യത്തെ മറ്റു ഭാഷയിലെ സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു പാൻ-ഇന്ത്യൻ ബ്രാൻഡ് ആയി ഇന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് മാറിയിരിക്കുന്നു.

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച്‌ 2022ല്‍ പുറത്തിറങ്ങിയ കാന്താര ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. ഏറെ പ്രതീക്ഷയോടെയാണ് കാന്താര: ചാപ്റ്റര്‍ 1-നായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍പ് നടന്ന സംഭവങ്ങളാകും കാന്താരയുടെ തുടര്‍ച്ചയില്‍ കാണാന്‍ കഴിയുക.

article-image

ADSWDSA

You might also like

Most Viewed