മുൻ മാനേജറെ മർദിച്ചെന്ന പരാതിയിൽ ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷ തീർപ്പാക്കി


കൊച്ചി: മുൻ മാനേജറെ മർദിച്ചെന്ന പരാതിയിൽ നടൻ ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷ തീർപ്പാക്കി. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്.ഐ.ആറിൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെയാണ് എറണാകുളം അഡീ. സെഷൻസ് കോടതി ഹരജി തീർപ്പാക്കിയത്. അതേസമയം, ഉണ്ണി മുകുന്ദൻ ഇന്ന് വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന് കാണിച്ച് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ പൊലീസില്‍ പരാതിയിലാണ് കേസ്.

ടൊവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസിറ്റിവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്‌തു മർദിച്ചെന്നാണ് ആരോപണം. ഉണ്ണി മുകുന്ദൻ താമസിക്കുന്ന ഡി.എൽ.എഫ് ഫ്ലാറ്റിൽ 26ന് ഉച്ചക്ക് മർദനമേറ്റെന്നാണ് മൊഴി. മുഖത്തും തലയിലും നെഞ്ചിലും മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്.

ആശുപത്രിയിൽ ചികിത്സ തേടിയതായും വിപിൻ പൊലീസിനോട് പറഞ്ഞു. എന്നാൽ ആരോപണം ഉണ്ണി മുകുന്ദൻ നിഷേധിച്ചിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡി.ജി.പിക്കും എ.ഡി.ജി.പിക്കും നടൻ പരാതി നൽകിയിട്ടുണ്ട്. തനിക്ക് വധഭീഷണി ഉണ്ടെന്ന് പരാതിയിൽ ഉണ്ണി അവകാശപ്പെട്ടു. നീതി തേടി സംസ്ഥാന പൊലീസ് മേധാവിക്കും എ.ഡി.ജി.പിക്കും പരാതി നല്‍കിയതായി ഉണ്ണി മുകുന്ദന്‍ ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചു.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed