അടുത്ത 5 വര്‍ഷത്തേക്ക് ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് ടാറ്റ ഗ്രൂപ്പിന് തന്നെ


ഐപിഎല്ലിന്റെ അടുത്ത അ‍ഞ്ചു വർഷത്തേക്ക് സ്പോൺസർഷിപ്പ് കരാർ ടാറ്റ നിലനിർത്തി. പ്രതിവർഷം 500 കോടിയാണ് ടാറ്റ സ്പോൺസർഷിപ്പിനായി മുടക്കുക. 2022, 2023 സീസണുകളിലായി രണ്ടു വർഷത്തേക്കായിരുന്നു കരാർ. ഈ കരാറാണ് 2028 വരെ നിലനിർത്തിയിരിക്കുന്നത്.

2022-2023 ടാറ്റ 670 കോടിക്കാണ് കരാർ മേടിച്ചത്. ഐപിഎൽ 2024ൽ 74 മത്സരങ്ങളാണ് നടക്കുക. ഇത് 2025ലും 2026ലും മത്സരങ്ങളുടെ എണ്ണം 84 ആയും 2027ൽ 94 ആയും ഉയർത്താൻ ബിസിസിഐ ആലോചിക്കുന്നുണ്ട്. ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയ്ക്ക് ശേഷമാണ് ടാറ്റ ഐപിഎൽ സ്‌പോൺസർഷിപ്പിലേക്കെത്തുന്നത്.

2018-2022 കാലയളവിൽ ഐപിഎല്ലിന്റെ മുഖ്യ സ്‌പോൺസർഷിപ്പിനായി 2200 കോടിയാണ് വിവോ മുടക്കിയിരുന്നത്. എന്നാൽ 2020 ലെ ഗാൽവൻ വാലിയിലെ ഇന്ത്യൻ സൈനികരും ചൈനീസ് സൈനികരും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലിനുശേഷം ബ്രാൻഡ് ഒരു വർഷത്തേക്ക് കരാറിൽ നിന്ന് മാറിനിന്നിരുന്നു. തുടർന്ന് ഡ്രീം11 ആയിരുന്നു ഐപിഎല്ലിന്റെ സ്പോൺസർമാരായത്.

article-image

dfssdfdsdsadsdsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed