ചിലവ് ചുരുക്കാന്‍ വിചിത്ര നിർദേശവുമായി ഇലോണ്‍ മസ്‌ക്


ചിലവ് ചുരുക്കലിന്റെ ഭാഗമായി സ്വന്തം ടോയ്‌ലറ്റ് പേപ്പര്‍ ഓഫീസിലേക്ക് കൊണ്ടുവരേണ്ടി വരുമെന്ന് നിര്‍ദേശിച്ച് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനത്തെ സെക്യൂരിറ്റി ജീവനക്കാരെ ഉയര്‍ന്ന വേതനം ആവശ്യപ്പെട്ടതിന് മുമ്പ് പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌കിന്റെ പുതിയ തീരുമാനം.

ട്വിറ്ററിന്റെ ഓഫീസില്‍ സുരക്ഷാക്ലീനിങ് ജീവനക്കാരെ പിരിച്ചുവിട്ടതിനാല്‍ ഓഫീസിലെ ശുചിമുറിയും മറ്റും വൃത്തിഹീനമായ അവസ്ഥയിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭക്ഷണാവശിഷ്ടം ചീഞ്ഞുനാറുന്നുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സീറ്റിലിലെ ഓഫിസ് കെട്ടിടത്തിന്റെ വാടക നല്‍കുന്നത് ട്വിറ്റര്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്വിറ്ററിന് ഇപ്പോള്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലും ന്യൂയോര്‍ക്കിലും മാത്രമാണ് ഓഫീസ് ഉള്ളത്. ന്യൂയോര്‍ക്കിലെ ചില ഓഫീസുകളില്‍ ക്ലീനര്‍മാരെയും സെക്യൂരിറ്റി ഗാര്‍ഡുകളെയും ഇലോണ്‍ മസ്‌ക് പിരിച്ചുവിട്ടു.

article-image

rhrfth

You might also like

  • Lulu Exchange
  • Straight Forward

Most Viewed