സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അടുത്ത വർഷം മുതൽ മാംസാഹാരം ഉൾപ്പെടുത്തുമെന്ന് മന്ത്രി ശിവൻ കുട്ടി

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിർബന്ധം സർക്കാരിനില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. അടുത്ത വർഷം മുതൽ മാംസാഹാരം ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷണം കഴിക്കുന്നത് കുട്ടികളായതുകൊണ്ട് നോൺ വെജ് കൊടുത്തതിന്റെ പേരിൽ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് മാത്രമാണ് ആശങ്ക. അല്ലാതെ മാംസാഹാരം കൊടുക്കുന്നതിൽ സർക്കാരിന് തടസ്സമൊന്നും ഇല്ല.
അടുത്ത വർഷത്തെ കലോത്സവത്തിന് എന്തായാലും നോൺ വെജ് കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോടെത്തിയ കുട്ടികൾക്ക് ബിരിയാണി കൊടുക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും മന്ത്രി കൂട്ടിചേർത്തു. 60 വർഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പോൾ ആണോ കാണുന്നതെന്നും വിവാദത്തോട് പ്രതികരിച്ച് മന്ത്രി ചോദിച്ചു. ഒരു വിവാദവും ഇല്ലാത്തപ്പോൾ എന്തെങ്കിലും ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.
hfghg