ശതകോടീശ്വരമാർ പട്ടികയിൽ രാജ്യത്തെ പ്രമുഖർ പുറത്ത്; അദാനി തന്നെ ഒന്നാമൻ


ഈ വർഷം ശതകോടീശ്വരമാരുടെ പട്ടികയിൽ നിന്ന് രാജ്യത്തെ അതിസമ്പന്നരിൽ പലരും പുറത്തായി. ഒരു ബില്യണ്‍ ഡോളര്‍, അതായത് 8,241 കോടി രൂപ ആസ്തിയുള്ളവരുടെ എണ്ണം 142ല്‍നിന്ന് 120 ആയി കുറഞ്ഞു. ശതകോടീശ്വരന്മാരായ പ്രൊമോട്ടര്‍മാരുടെ മൊത്തം ആസ്തിയാകട്ടെ 8.8ശതമാനം കുറഞ്ഞ് 685 ബില്യണ്‍ ഡോളറായി. ഒരു വര്‍ഷം മുമ്പുള്ള 751.6 ബില്യണ്‍ ഡോളറില്‍ നിന്നാണ് ഈ ഇടിവുണ്ടായത്.

ഗൗതം അദാനിയാണ് രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയെ പിന്തള്ളിയാണ് ഗൗതം അദാനി മുന്നിലെത്തിയത്. 2021ന്റെ അവസാനത്തോടെ 69.6ശതമാനമാണ് അദാനിയുടെ ആസ്തിയിലുണ്ടായ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. 135.7 ബില്യണ്‍ ഡോളറാണ് ഇപ്പോഴത്തെ മൊത്തം ആസ്തി.

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയും ലോകത്തെ അതിസമ്പന്നരില്‍ മൂന്നാം സ്ഥാനവും അദാനിയ്ക്കാണ്. അംബാനിയുടെ സ്വത്തില്‍ 2.5ശതമാനമാണ് കുറവുണ്ടായത്. അതായത് അദ്ദേഹം ഉള്‍പ്പെടുന്ന കുടുംബത്തിന്റെ മൊത്തം ആസ്തി 104.4 ബില്യണ്‍ ഡോളറില്‍നിന്ന് 101.75 ബില്യണ്‍ ഡോളറായി.

article-image

REFG

You might also like

  • Lulu Exchange
  • Straight Forward

Most Viewed