കാർ അപകടം: പന്തിൻ്റെ കാൽമുട്ടിന്റെ ലിഗമെൻ്റിന് പരുക്കുണ്ടെന്ന് എക്സ് റേ ഫലം

വാഹനാപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ലിഗമെൻ്റ് ഇഞ്ചുറി ഉണ്ടാവാമെന്ന് എക്സ് റേ ഫലം. പന്തിൻ്റെ കാലിൻ്റെ എക്സ് റേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഇടത് കാൽമുട്ടിൻ്റെ ലിഗമെൻ്റിനാണ് പരുക്ക്. താരത്തിൻ്റെ പുറത്ത് പൊള്ളലുണ്ട്. താരത്തിന്റെ നെറ്റിയും ഇടത് കണ്ണിലും പരുക്കേറ്റിട്ടുണ്ട്.
എന്നാൽ ഋഷഭ് പന്ത് അപകടനില തരണം ചെയ്തു. വിവിഎസ് ലക്ഷ്മണാണ് ട്വീറ്റിലൂടെ ആശ്വാസ വാർത്ത പങ്കുവച്ചത്. ഋഷഭ് പന്തിന്റെ നില ഗുരുതരമല്ലെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.
SFS