മോദിയുമായുള്ള ബന്ധത്തിൽ നിന്ന് നേട്ടമുണ്ടാക്കിയെന്ന ആരോപണത്തെ തള്ളി അദാനി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധത്തിൽ നിന്ന് നേട്ടമുണ്ടാക്കിയെന്ന ആരോപണത്തെ തള്ളി വ്യവസായി ഗൗതം അദാനി. തന്‍റെ ബിസിനസ് സാമ്രാജ്യത്തിന്‍റെ വളർച്ചയെ ഒരു രാഷ്ട്രീയ നേതാവുമായി ബന്ധിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് അദാനി ഗ്രൂപ്പിന്‍റെ യാത്ര ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും താനും ഒരേ സംസ്ഥാനത്ത് നിന്നുള്ളവരാണ്. അതുകൊണ്ടാണ് തനിക്കെതിരെയുള്ള ആരോപണങ്ങൾ എളുപ്പത്തിൽ ഉന്നയിക്കപ്പെടുന്നതെന്നും ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
തന്‍റെ വിജയത്തെ ഷോർട്ട് ടേം ലെൻസിലൂടെ നോക്കിക്കാണുന്നവർക്കാണ് ഇങ്ങനെയൊക്കെ തോന്നുന്നത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി മുതൽ നരേന്ദ്രമോദി വരെയുള്ള സർക്കാരിന്‍റെ കാലത്താണ് താൻ ബിസിനസിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം തന്‍റെ വളർച്ചയ്ക്ക് സഹായിച്ചിട്ടുണ്ട്.<br>
തന്‍റെ ജീവിതത്തിൽ ഏതെങ്കിലും ഒരു നേതാവ് മാത്രമല്ല സ്വാധീനം ചെലുത്തിയിട്ടുള്ളത്. തന്‍റെ വിജയത്തെ ഘട്ടങ്ങളായി തിരിക്കാം. രാജീവ് ഗാന്ധി, പി.വി. നരസിംഹ റാവു, നരേന്ദ്ര മോദി എന്നിവരെ പ്രത്യേകം ഓർക്കുന്നു.
1995ല്‍ കേശുഭായ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ബിസിനസ് ജീവിതത്തിൽ വഴിത്തിരിവുണ്ടായി. എന്നാൽ മോദിയുടെ വീക്ഷണങ്ങളും കാഴ്ച്ചപ്പാടുകളും മികച്ചതാണ്. ആളുകളെ പ്രചോദിപ്പിക്കുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
fddf