ലോകത്തെ ഏറ്റവും വിലകൂടിയ ബാഗ്


ഫാഷന്‍ലോകത്തെ പോലും അതിശയിപ്പിക്കുന്ന ഒരു ബാഗാണ് കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വില തന്നെയാണ് ഈ ബാഗിനെ ഇത്രമേല്‍ ശ്രദ്ധേയമാക്കിയത്. 6 മില്യണ്‍ യൂറോ, അതായത് ഏകദേശം അമ്പത്തിമൂന്ന് കോടിയോളം രൂപയാണ് ബാഗിന്റെ വില.

ബോറിനി മിലാനെസി എന്ന പ്രശസ്തമായ ഒരു ഇറ്റാലിയന്‍ ബ്രാന്‍ഡ് ആണ് വിലകൂടിയ ഈ ആഡംബര ബാഗ് നിര്‍മിച്ചിരിക്കുന്നത്. തിളക്കമുള്ള മുതലത്തോലാണ് ബാഗിന്റെ പുറത്ത് ഉപയോഗിച്ചിരിക്കുന്നത്. ഉള്ളിലാകട്ടെ വിലകൂടിയ നാച്ഛുറല്‍ മൃഗത്തോലും.

ഏകദേശം ആയിരം മണിക്കൂറെടുത്തു ഈ ബാഗിന്റെ നിര്‍മാണത്തിന്. ബാഗിന്റെ പുറം വശത്ത് ഭംഗി കൂട്ടാന്‍ വജ്രങ്ങളും ഇന്ദ്രനീലക്കല്ലുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. വൈറ്റ് ഗോള്‍ഡ് കൊണ്ട് രൂപപ്പെടുത്തിയ ചിത്രശലഭങ്ങളിലാണ് ഡയമണ്ട്‌സും ഇന്ദ്രനീലവുമെല്ലാം ഘടിപ്പിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed