ആമസോൺ മേധാവിയുടെ വിവാഹ മോചനം 38.3 ബില്ല്യൺ ഡോളറിന് !
വാഷിംഗ്ടൺ: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് വിവാഹ മോചനം നേടുന്നത് 38.3 ബില്ല്യണ്‍ ഡോളറിന്. (2.6 ലക്ഷം കോടി ഇന്ത്യൻ രൂപ). അതായത് ഇന്ത്യ നടത്താൻ പോകുന്ന ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടിനേക്കാൾ വലിയ തുക.
25 വർഷം നീണ്ട ദാന്പത്യ ജീവിതം അവസാനിപ്പിക്കാന്‍ ജെഫ് ദന്പതികൾ തീരുമാനിക്കുന്നത് 2019 ന്റെ തുടക്കത്തിൽ ആയിരുന്നു. ട്വിറ്ററിൽ ഒരു സംയുക്ത പ്രസ്താവനയിൽ ആയിരുന്നു ഇക്കാര്യം അറിയിച്ചത്. തുടർന്ന് വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തു. അക്കാര്യത്തിൽ ഇപ്പോൾ അന്തിമ ധാരണ ആയിരിക്കുകയാണ്.
ആമസോണിന്റെ ഔട്ട്സ്റ്റാന്റിംഗ്് സ്റ്റോക്കിന്റെ നാല് ശതമാനമോ അല്ലെങ്കിൽ 19.7 മില്യൺ ഓഹരികളോ മക്കൻസിയുടെ പേരിൽ എഴുതി നൽകാം എന്നായിരുന്നു കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കോടതിയ്ക്ക് മുന്നിൽ ജെഫ് ബെസോസ് അറിയിച്ചിരുന്നത്. എന്നാൽ 38.3 ബില്യൺ അമേരിക്കൻ ഡോളർ നൽകാം എന്നാണ് പുതിയ ധാരണ.
മെക്സിക്കോയിൽ ജനിച്ച്, പിന്നീട് അമേരിക്കയിൽ എത്തി ലോകം കീഴടക്കിയ വ്യക്തി എന്ന നിലയിലാണ് ലോകത്തെ ഏറ്റവും സന്പന്നൻ എന്ന് ഫാർബ്സ് മാസിക വിശേഷിപ്പിച്ച ജെഫ് ബെസോസിനെ സംരംഭക ലോകം ഉറ്റുനോക്കുന്നത്.

