സെൽറ്റോസുമായി കിയ
ന്യൂഡൽഹി: ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോഴ്‍സ് അവതരിപ്പിക്കുന്ന സെൽറ്റോസ് ആഗസ്റ്റ് 22ന് ഇന്ത്യൻ വിപണിയിൽ എത്തും.
ഇടത്തരം എസ് യു വി വിഭാഗത്തിലേക്കാണ് സെൽറ്റോസ് എത്തുന്നത്. ചുവപ്പ്, കറുപ്പ്, നീല, ഓറഞ്ച്, ഗ്ലേഷ്യർ വൈറ്റ്, ക്ലിയർ വൈറ്റ്, സിൽവർ, ഗ്രേ എന്നീ ഒറ്റ നിറങ്ങളിലാവും വാഹനം വിപണിയിലെത്തുക. കൂടാതെ റെഡ്/ബ്ലാക്ക്, ഗ്ലേഷ്യർ വൈറ്റ്/ബ്ലാക്ക്, സിൽവർ/ബ്ലാക്ക്, ഗ്ലേഷ്യർ വൈറ്റ്/ഓറഞ്ച് എന്നീ ഇരട്ട വർണ സങ്കലനങ്ങളിലും സെൽറ്റോസ് എത്തുമെന്നാണ് റിപ്പോർട്ട്.
4.3 മീറ്റർ നീളമുള്ള വാഹനം 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബ്ബോ ഡീസൽ, 1.4 ലിറ്റർ ടർബ്ബോ പെട്രോൾ എന്നിങ്ങനെ മൂന്നു എഞ്ചിന്‍ ഓപ്ഷനുകളിലാവും എത്തുക. മാനുവൽ ഗിയർബോക്സ് ഉൾപ്പെടെ നാലു വ്യത്യസ്ത ഗിയർബോക്സ് ഓപ്ഷനുകൾ സെൽറ്റോസിലുണ്ട്. ഓട്ടോമാറ്റിക്കിൽ ടോർഖ് കണ്‍വേർട്ടർ, സിവിടി, ഇരട്ട ക്ലച്ച് ഗിയർബോക്സ് ഓപ്ഷനുകളുണ്ടാകും. ആറു സ്പീഡാണ് മാനുവൽ ഗിയർബോക്സ്. പ്രകടനക്ഷമത കൂടി ജിടി ലൈന്‍ വകഭേദത്തിനൊപ്പം മാത്രമേ 1.4 ലിറ്റർ ടർബ്ബോ പെട്രോൾ എഞ്ചിന്‍ ലഭിക്കുകയുള്ളൂ.
പൂർണ്ണ എൽ.ഇ.ഡി ഹെഡ്ലാന്പുകളാണ് വാഹനത്തിൽ. ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകൾക്ക് താഴെ ടേൺ ഇൻഡിക്കേറ്ററുകളുണ്ടാകും. ഹെഡ്സ് അപ്പ് ഡിസ്പ്ലേ, 10.25 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ന്‍മെന്റ് സംവിധാനം, എട്ട് സ്പീക്കർ ബോസ് ഓഡിയോ സംവിധാനം, എയർ പ്യൂരിഫയർ, 360 ഡിഗ്രി ക്യാമറ, പിൻ സൺഷേഡ് കർട്ടൻ, 7.0 ഇഞ്ച് വലുപ്പമുള്ള TFT ഡിസ്പ്ലേ എന്നിവയെല്ലാം കിയ സെൽറ്റോസിന്റെ പ്രധാന വിശേഷങ്ങളാണ്.

