ഒരു രാജ്യം ഒരു റേഷൻ കാർഡ്
ന്യൂഡൽഹി: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ജോലി തേടി സ്ഥലം മാറി പോകുന്ന പാവപ്പെട്ടവർക്ക് സബ്‌സിഡി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതാണ് പദ്ധതി. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാന്റെ അധ്യക്ഷതയില്‍ ഇന്നലെ ചെർന്ന യോഗമാണ് പദ്ധതി പ്രഖ്യാപിച്ചത്.

