ബഹ്റൈനിലെ അൽ ലൂസിയിൽ കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ നാല് മരണം


ബഹ്റൈനിലെ അൽ ലൂസിയിൽ കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ നാല് പേർ മരിച്ചു. എട്ട് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.20ഓളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ അണച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. രക്ഷപ്പെടുത്തിയവർക്ക് പ്രഥമ ശുശ്രൂഷ നൽകി. തീ അണയ്ക്കാൻ ഏഴ് അഗ്നിശമന വാഹനങ്ങളും 48 ജീവനക്കാരെയും വിന്യസിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച്  അന്വേഷണം ആരംഭിച്ചു.

article-image

േ്ിേ്ി

You might also like

  • Straight Forward

Most Viewed