ബഹ്‌റൈനിൽ കനത്ത മഴയും കാറ്റും തുടരുന്നു


ബഹ്‌റൈനിൽ ഇന്നലെ വൈകീട്ട് ആരംഭിച്ച കനത്ത മഴയും കാറ്റും തുടരുകയാണ്.  മിക്ക റോഡുകളും വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിനാൽ ജനം ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.  കടലിൽ മത്സ്യബന്ധനത്തിനും നീന്തലിനും വിലക്കേർപ്പെടുത്തിയതായി കോസ്റ്റ്ഗാർഡ് അധികൃതർ വ്യക്തമാക്കി. അ‌ടിയന്തര സാഹചര്യങ്ങളിൽ സഹായങ്ങൾക്ക് 999 എന്ന നമ്പരിലാണ് ബന്ധപ്പെടേണ്ടത്.  കാലാവസ്ഥ പരിഗണിച്ച് രാജ്യത്തെ സ്കൂളുകളും കോളജുകളും അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ഇന്ന് അവധിയായിരുന്നു.

വീടുകളിൽ അടക്കം മഴ കാരണം വെള്ളം കയറിയിട്ടുണ്ട്. പാർക്ക് ചെയ്തിരുന്ന കാറുകൾ പലയിടത്തും വെള്ളക്കെട്ടിൽ അകപ്പെട്ടു. ഷോർട്ട് സർക്യൂട്ട് ഉൾപ്പടെയുള്ള അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ടെന്നും അതീവ ശ്രദ്ധ വേണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇന്ന് രാത്രിയിലും മഴ തുടരുമെന്നാണ് കാലാവസ്ഥ അധികൃതർ അറിയിച്ചിരിക്കുന്നത്. 

article-image

ോേ്ിോ

article-image

ോേ്േോ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed