ഹരിയാനയുടെ മുഖ്യമന്ത്രിയായി നായബ് സിങ് സൈനി ഇന്ന് സ്ഥാനമേല്‍ക്കും


ഹരിയാനയുടെ മുഖ്യമന്ത്രിയായി നായബ് സിങ് സൈനി സ്ഥാനമേല്‍ക്കും. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്രയില്‍ നിന്നുള്ള എം പിയുമാണ് നായബ് സിങ് സൈനി. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ. മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് നായബ് സിങ് സൈനി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. ബിജെപി-ജെജെപി ഭിന്നത രൂക്ഷമായതോടെ നിലവിലുണ്ടായിരുന്ന മന്ത്രിസഭ രാജിവെയ്ക്കുകയായിരുന്നു.

മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിൻ്റെ വിശ്വസ്തനായിരുന്നു നയാബ് സിംഗ് സെയ്‌നി. ബിജെപിയില്‍ ദീർഘകാലത്തെ പ്രവർത്തിന പരിചയമുണ്ട് സൈനിക്ക്. 1996-ൽ ഹരിയാന ബിജെപിയുടെ സംഘടനാ ചുമതല പാർട്ടി നയാബ് സിംഗ് സെയ്‌നിയെ ഏല്‍പ്പിച്ചു. 2002ൽ അംബാല ബിജെപി യുവമോർച്ചയുടെ ജില്ലാ ജനറൽ സെക്രട്ടറിയായി. 2012ൽ നയാബ് സൈനിയെ അംബാല ജില്ലാ പ്രസിഡൻ്റായി നിയമിച്ചു. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാരയ്ന്‍ഗഢിൽ നിന്ന് നിയമസഭാ ടിക്കറ്റ് നൽകുകയും അദ്ദേഹം നിയമസഭയിലെത്തുകയും ചെയ്തതു. 2016 ല്‍ ഖട്ടർ മന്ത്രിസഭയിൽ മന്ത്രിയായി. 2019 ല്‍ കുരുക്ഷേത്ര ലോക്‌സഭാ മണ്ഡലത്തിൽ 3.85 ലക്ഷം വോട്ടിന് വൻ വിജയം കരസ്ഥമാക്കി നിയമസഭയില്‍ എത്തുകയും ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ എത്തുകയും ചെയ്തു.

ലോക്‌സഭയിലേക്കുള്ള സീറ്റ് ചര്‍ച്ചകളാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റുകളില്‍ വിജയിച്ച ബിജെപി ഇത്തവണ ഒരു സീറ്റ് പോലും ജെജെപിക്ക് നല്‍കാന്‍ തയ്യാറായില്ല. രണ്ട് സീറ്റെങ്കിലും വേണമെന്നായിരുന്നു ജെജെപി ആവശ്യം. ഈ സാഹചര്യത്തിലാണ് തര്‍ക്കം രൂക്ഷമായതും മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിയതും.

article-image

dsadsdsaadsasdadsdsa

You might also like

  • Straight Forward

Most Viewed