ഐസിആർഎഎഫ് ബഹ്റൈൻ തൊഴിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു


രജതജൂബിലി വർഷത്തിന്റെ ഭാഗമായി ഐസിആർഎഎഫ് ബഹ്റൈൻ തൊഴിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. എംസിഎസ് സി ലേബർ അക്കമോഡേഷനിൽ നടന്ന പരിപാടിയിൽ 250ഓളം പേരാണ് പങ്കെടുത്തത്. ബഹ്‌റൈൻ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ നിന്നുള്ള ഡോ. സോണി ജേക്കബ് ഹൃദയാരോഗ്യത്തെ കുറിച്ച് പ്രഭാഷണം നടത്തിയ പരിപാടിയിൽ ലാഫ്റ്റർ  അംബാസഡർ കെ എം തോമസ് യോഗ സെഷന് നേതൃത്വം നൽകി. തൊഴിലാളികൾ അവതരപ്പിച്ച കലാപരിപാടികളും അരങ്ങേറി.

പ്രോജക്ട് മാനേജർ രഞ്ജി കുര്യൻ, എച്ച്.ആർ കോർഡിനേറ്റർ കൃഷ്ണ റാവു, നിക്സൺ,  നസീം എന്നിവരുടെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി  പങ്കജ് നല്ലൂർ, ഉപദേഷ്ടാവ്  അരുൾദാസ് തോമസ്, ജോയിൻ്റ് സെക്രട്ടറി അനീഷ് ശ്രീധർ, ലേബർ ഔട്ട്റീച്ച് പ്രോഗ്രാം കൺവീനർ സുരേഷ് ബാബു, ജോയിൻ്റ് കൺവീനർ നൗഷാദ് , അംഗങ്ങളായ മുരളീകൃഷ്ണൻ, രാജീവൻ, സലിം കെ.ടി, അജയകൃഷ്ണൻ, ശ്യാമള. , രുചി ചക്രബർത്തി, അനു ജോസ്, സാന്ദ്ര എന്നിവർ പങ്കെ‌ടുത്തു. 

article-image

rtydr

You might also like

Most Viewed