ഐ.സി.എഫ് ഫിനാൻസ് സമ്മിറ്റ് നാളെ


ആഗോളതലത്തിൽ ബിസിനസ്സ് രംഗം വലിയ പ്രതിസന്ധികൾ നേരിട്ടു കൊണ്ടിരിക്കുന്ന പുതിയ കാലത്ത് കരുത്തോടെ അതിജയിക്കാനുള്ള പ്രോത്സാഹനങ്ങളും ബോധവൽക്കരണവും ലക്ഷ്യമാക്കി ഐ.സി.എഫ്. ബഹ്റൈൻ സംഘടിപ്പിക്കുന്ന ഫിനാൻസ് സമ്മിറ്റ് 'ഫിൻ സെക്' നാളെ (വെള്ളി) ഉച്ചക്ക് 1 മണിക്ക് മനാമ കെ സിറ്റി ഹാളിൽ നടക്കും.

ഐ.സി.എഫ്. മാനവ വികസന വർഷാചരണത്തിന്റെ ഭാഗമായാണ് മലയാളി ബിസിനസ്സുകാർക്കായി ഇത്തരത്തിൽ ബോധവൽക്കരണം സംഘടിപ്പിക്കുന്നത്. ആധുനിക ലോകത്തെ മാറുന്ന സാഹചര്യങ്ങളെ ബിസിനസ്സ് രംഗത്ത് ഫലപ്രാപ്തിയോടെ ഉപയോഗപ്പെടുത്താൻ കഴിയാതെ പോകുന്നതാണ് പല സംരംഭങ്ങളും പരാജയപ്പെടുന്നത്. വിപണിയെക്കുറിച്ചുള്ള കൃത്യമായ അവബോധം ഉണ്ടാക്കിയെടുക്കുകയെന്നതാണ് ണ് ഇതിന് പരിഹാരം.

ബിസിനസ്സ് ഡവലപ്മെന്റ് & മാനേജമെന്റ് എന്ന വിഷയത്തിൽ പ്രമുഖ ട്രൈനർമാരായ സി എം ജുഹിത്, ഡോ : ആനന്ദ് ആർ. നായർ എന്നിവരും ഇസ്ലാമിക് ഫിനാൻസ് എന്ന വിഷയത്തിൽ സമസ്ത സിക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയും ക്ലാസുകൾക്ക് നേതൃത്വം നൽകും. വിശദവിവരങ്ങൾക്ക് 33372338 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

saadsadsadsd

You might also like

Most Viewed