ഈജിപ്ത് സന്ദർശനത്തിനെത്തിയ ലഫ്. ജനറൽ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയെ സ്വീകരിച്ചു


ഈജിപ്ത് സന്ദർശനത്തിനെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലഫ്. ജനറൽ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയെ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ അഭിവാദ്യങ്ങൾ അബ്ദുൽ ഫതാഹ് അൽ സീസിക്ക് അദ്ദേഹം കൈമാറി.  

ബഹ്റൈനും ഈജിപ്തും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഏറെ മെച്ചപ്പെട്ടതായി വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരിക്കുന്നതിനുള്ള സാധ്യതകൾ ആരായുകയും ചെയ്തു.    വിവിധ മേഖലകളിൽ ബഹ്റൈൻ കൈവരിച്ച നേട്ടങ്ങളെ അൽ സീസി പ്രകീർത്തിച്ചു. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിൽ ഈജിപ്തിന്‍റെ പങ്ക് നിർണായകമാണെന്ന് ശൈഖ് നാസിർ കൂടികാഴ്ച്ചവേളയിൽ വ്യക്തമാക്കി. 

article-image

േ്ിേ്ി

You might also like

Most Viewed