പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ പഠന യാത്ര സംഘടിപ്പിച്ചു


പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ  പഠന യാത്ര സംഘടിപ്പിച്ചു.  ആൻഡലൂസ് ഗാർഡനിൽ വെച്ച്  ഫ്രാൻസിസ് കൈതാരത്ത്‌ ഫ്ലാഗ് ഓഫ് ചെയ്ത യാത്ര വൈകിട്ട് എട്ടോടെയാണ് സമാപിച്ചത്. കർബാബാദിലുള്ള ബഹ്റൈൻ ഫോർട്ടും,  തൊട്ടടുത്തുള്ള കൃഷിയിടവും സന്ദർശിച്ച പാക്ട് സംഘം തുടർന്ന് ആലിയിലുള്ള പോട്ടറി നിർമ്മാണ കേന്ദ്രം, റിഫ ഫോർട്ട്‌, മലയാളികൾ സുമതി വളവ് എന്ന് വിളിക്കുന്ന കർസഖാനിലെ വനനിബിഢമായ പ്രദേശം, ഹാങ്ങിങ് ഗാർഡൻ, ട്രീ ഓഫ് ലൈഫ്, ആദ്യത്തെ ഓയിൽ വെൽ, ഓയിൽ മ്യൂസിയം തുടങ്ങിയവ സന്ദർശിച്ചു. തുടർന്ന് ട്രീഫ് ഓഫ് ലൈഫും അവാലി കത്തീഡ്രലും സംഘം സന്ദർശിച്ചു. ഓരോ സ്ഥലങ്ങളുടെയും പ്രത്യേകതകളെ കുറിച്ചും ചരിത്രത്തെ സംബന്ധിച്ചും വിശദമായി തന്നെ സംഘത്തിന് പരിചയപ്പെടുത്തി.  

യാത്രക്കിടയിൽ വിജ്ഞാനപ്രദമായ ഒട്ടേറെമത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.  യാത്രയുടെ കൺവീനർമാരായിരുന്ന സൽമാനുൽഫാരിസ്,സജിത സതീഷ് കോർഡിനേറ്റർമാരായ സുഭാഷ് മേനോൻ, ദീപക് വിജയൻ , ഉഷ സുരേഷ്, മൂർത്തി നൂറണി പദ്മനാഭൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായ യാത്രകൾ പാക്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ, പ്രസിഡന്റ് അശോക് കുമാർ,ജനറൽ സെക്രട്ടറി സതീഷ് എന്നിവർ പറഞ്ഞു. ട്രഷറർ രാംദാസ് നായർ യാത്ര അംഗങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ചു. 

article-image

dfghdfh

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed