കനത്ത മഴ; ബഹ്‌റൈനിൽ ഗതാഗതക്കുരുക്ക്


ബഹ്‌റൈനിൽ കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ  പല പ്രദേശങ്ങളിലെയും റോഡുകളും വാഹനങ്ങൾ നിർത്തിയിട്ട മൈതാനങ്ങളും വെള്ളക്കെട്ടിലായി. ഇന്നലെ ഉച്ചയോടെ ആരംഭിച്ച  മഴ കാരണം  മനാമയിലും പരിസര പ്രദേശങ്ങളിലുമുള്ള റോഡുകളിൽ വെള്ളം കയറി. പൊതുവേ തന്നെ ഗതാഗതത്തിരക്കുള്ള ഭാഗങ്ങളിൽ മഴ പെയ്‌തതോടെ മണിക്കൂറുകൾ നീണ്ട ഗതാഗതകുരുക്കാണ്‌ അനുഭവപ്പെട്ടത്.

നഗരസഭാ അധികൃതർ പലയിടത്തും എത്തി വെള്ളക്കെട്ടുകൾ നീക്കാനുള്ള സംവിധാനം ഒരുക്കുന്നുണ്ട്. വരും മണിക്കൂറുകളിലും കാറ്റിനും മഴയ്ക്കും സാധ്യത ഉള്ളതിനാൽ ഉയർന്ന പരസ്യ ബോർഡുകൾ, മരങ്ങൾ എന്നിവയ്ക്ക് സമീപത്തുനിന്ന് ആളുകൾ കഴിയുന്നതും മാറിനിൽക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ അഡ്മിനിസ്ട്രേഷൻ, വിഭാഗം അറിയിച്ചു.

article-image

dsafdsf

You might also like

Most Viewed