ഗസ്സ സഹായം അന്താരാഷ്ട്ര യോഗത്തിൽ പങ്കാളിയായി ബഹ്റൈൻ

ഗസ്സയെ സഹായിക്കാനായി സംഘടിപ്പിച്ച ഇന്‍റർനാഷനൽ ഹ്യൂമാനിറ്റേറിയൻ അപ്പീൽ സമ്മേളനത്തിൽ ബഹ്റൈൻ പങ്കാളിയായി. കൈറോവിൽ നടന്ന സമ്മേളനത്തിൽ റോയൽ ഹ്യൂമാനിറ്റേറിൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് പങ്കെടുത്തു. ഈജിപ്ഷ്യൻ റെഡ് ക്രസന്‍റിന്‍റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സമ്മേളനത്തിൽ സാമൂഹിക ഐക്യദാർഢ്യ കാര്യ മന്ത്രിയും ഈജിപ്ഷ്യൻ റെഡ്ക്രസന്‍റ് ചെയർമാനുമായ ഡോ. നിഫീൻ അൽ ഖബാജ് ഉദ്ഘാടനം ചെയ്തു.
വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള യു.എൻ പ്രതിനിധികളും സംബന്ധിച്ചു. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും പ്രയാസപ്പെടുന്നവർക്ക് സഹായമെത്തിക്കാനുമുള്ള ആലോചനകളും ചർച്ചകളും നടന്നു. ബഹ്റൈനിൽ നിന്നുമുള്ള സഹായ ഹസ്തം തുടരുന്നതിനുള്ള പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളുമായുള്ള സഹായത്തിനുള്ള കരാറിൽ ഒപ്പുവെക്കുകയും ചെയ്തു.
asdadsadsadsads