ബഹ്റൈനിലെ ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ 91ആമത് ശിവഗിരി തീർത്ഥാടന ചടങ്ങുകൾ സംഘടിപ്പിച്ചു

ബഹ്റൈനിലെ ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ 91 മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളായി വിവിധ ചടങ്ങുകൾ സംഘടിപ്പിച്ചു. സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിച്ച തീർത്ഥാടന സമ്മേളനം മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ മുഖ്യാതിഥിയായിരുന്നു. കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡൻറ് നിസ്സാർ കൊല്ലം, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജു ജോർജ്, മിഥുൻ മോഹൻ എന്നിവർ ആശംസകൾ നേർന്നു.
സൊസൈറ്റി അസിസ്റ്റൻറ് ട്രഷറർ ശിവജി ശിവദാസൻ സ്വാഗതവും സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. ഇന്ന് വൈകീട്ട് നടക്കുന്ന പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സഹൃദയ ബഹറിൻ നാടൻപാട്ട് സംഘം അവതരിപ്പിക്കുന്ന നാടൻപാട്ടും മറ്റു കലാപരിപാടികളും പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
േ്ിേ