ഇ.കെ. അബൂബക്കർ ഹാജിക്ക് സ്വീകരണം നൽകി

ഹ്രസ്വ സന്ദർശനാർഥം ബഹ്‌റൈനിലെത്തിയ പുറക്കാട് ജാമിഅ ഫുർഖാനിയ്യ ചെയർമാനും നിരവധി മഹല്ലുകളുടെ ഖാദിയുമായ ഇ.കെ. അബൂബക്കർ ഹാജിക്ക് മഹല്ല് നിവാസികൾ സ്വീകരണം നൽകി. പുറക്കാട് തോട്ടത്തിൽ ജുമുഅത്ത് പള്ളിയുടെ പുനർനിർമാണാർഥമാണ് അദ്ദേഹം ബഹ്‌റൈൻ സന്ദർശിക്കുന്നത്. കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ. കാസിം അധ്യക്ഷൻ വഹിച്ച ചടങ്ങിൽ സമസ്ത വൈസ് പ്രസിഡന്റ് ജിഫ്രി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഉമൈർ പി.ടി സ്വാഗതം പറഞ്ഞു.
സമസ്ത സെക്രട്ടറി അബ്ദുൽ വാഹിദ് , കെ.എം.സി.സി കോഴിക്കോട് ജില്ല സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി, അഷ്‌റഫ് കാട്ടിൽപ്പീടിക, വിവിധ മഹല്ലുകളെ പ്രതിനിധാനം ചെയ്ത് റിയാസ് , നാസർ , പുതുക്കുടി നൗഷാദ്, മൻസൂർ ടി.എം.കെ, ജെ.പി.കെ കോടിക്കൽ തുടങ്ങിയവർ ആശംസ നേർന്നു.
ംിുമിു