മൂ​ന്നാ​മ​ത് ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നാ​ട​ൻ പ​ന്തു​ക​ളി ടൂർണമെന്റിൽ പു​തു​പ്പ​ള്ളി ജേ​താ​ക്ക​ൾ


ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ മണർകാട് ടീമിനെ പരാജയപ്പെടുത്തി പുതുപ്പള്ളി ടീം ജേതാക്കൾ ആയി. സിഞ്ചിൽ വെച്ച് നടന്ന മത്സരത്തിന്റെ സമാപന സമ്മേളനം ബഹ്റൈൻ പാർലിമെന്റ് അംഗം ഡോ. ഹസൻ ഈദ് ബുകമാസ് ഉദ്ഘാടനം ചെയ്തു.

ബി. കെ. എൻ. ബി. എഫ് പ്രസിഡന്റ് റോബിൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ബികെഎസ് പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ഐ. സി. ആർ. എഫ് സെക്രട്ടറി പങ്കജ് നല്ലൂർ, പഴയ കാല നാടൻ പന്ത് കളി താരം കെ. ഇ. ഈശോ ഈരേച്ചേരിൽ തുടങ്ങിയവർ സംസാരിച്ചു. ടൂർണമെന്റ് കമ്മറ്റി ജനറൽ കൺവീനർ നന്ദി രേഖപ്പെടുത്തി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി പുതുപ്പള്ളി ടീമിന്റെ സ്മിനുവിനെ തെരഞ്ഞെടുത്തു.

article-image

ADSADSDADSADS

You might also like

  • Straight Forward

Most Viewed