പു​രോ​ഗ​മ​ന​പ​ര​മാ​യ ചു​വ​ടു​വെ​പ്പ്; വ​നി​ത​ക​ൾ​ക്ക് അം​ഗ​ത്വ​വു​മാ​യി എ​സ്.​എ​ൻ.​സി.​എ​സ്


മനാമ

ബഹ്റൈനിൽ സാമൂഹിക ക്ഷേമമന്ത്രാലയത്തിന് കീഴിൽ റെജിസ്റ്റർ ചെയ്ത പ്രവാസിസംഘടനകളിൽ ഇതാദ്യമായി വനിതകൾക്ക് അംഗത്വം നൽകാനുള്ള തീരുമാനവുമായി ശ്രീനാരയണ കൾച്ചറൽ സൊസെറ്റി. സ്ത്രീപുരുഷ സമത്വം ലോകം മുഴുവൻ ചർച്ചചെയ്യപ്പെടുകയും അതിനായി നിരന്തര സമരങ്ങൾ നടന്നുവരുകയും ചെയ്യുന്ന കാലഘട്ടത്തിനനുസരിച്ച് മുന്നേറാനാണ് ശ്രീനാരായണ കൾചറൽ സൊസൈറ്റി ഭരണസമിതി ഈ തീരുമാനമെടുത്തതെന്ന് ഭാരവാഹികൾ പറഞ്ഞു. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രവാസി സംഘടനകൾക്ക് വരെ സ്ത്രീകൾക്ക് അംഗത്വം നൽകാനും അവരെ നേതൃനിരയിലേക്ക് എത്തിക്കാനും കഴിഞ്ഞിട്ടില്ലെന്നും, ഈ സാഹചര്യത്തിൽ എസ്.എൻ.സി.എസ് അതിന്റെ നിയമസാധ്യതകൾ പഠിക്കുകയും സ്ത്രീകളെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തുവെന്നും വാർത്താകുറിപ്പിലൂടെ ഭാരവാഹികൾ വ്യക്തമാക്കി.

ഇന്ന് വൈകീട്ട് 7.30ന് ബാങ്സാങ് തായ് ഹോട്ടലിൽ നടക്കുന്ന മെംബേഴ്സ് നൈറ്റിൽ അംഗത്വവിതരണത്തിന് തുടക്കം കുറിക്കും. മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്മെന്റ് എൻ.ജി.ഒ ആക്ടിങ് ഡയറക്ടർ അമീന അൽജാസിം അംഗത്വ വിതരണോദ്ഘാടനം നിർവഹിക്കും. അംഗത്തിന് വാലിഡ് റെസിഡൻസ് പെർമിറ്റും സി.പി.ആറുമുള്ള 18 വയസ്സ് പൂർത്തിയായ വനിതകൾക്ക് അപേക്ഷ സമർപ്പിക്കാം. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.

article-image

aa

You might also like

  • Straight Forward

Most Viewed