ബഹ്‌റൈനിലെ നേപ്പാൾ അംബാസഡറിനെ പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികൾ സന്ദർശിച്ചു


ബഹ്‌റൈനിലെ നേപ്പാൾ അംബാസഡർ തീർഥ രാജ് വഗേലെയെ പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികൾ സന്ദർശിച്ചു. ബഹ്‌റൈനിലെ നേപ്പാളി പ്രവാസി സമൂഹത്തിന് പ്രയോജനം ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ചും പ്രവാസി ലീഗൽ സെല്ലിന്റെ സേവനങ്ങളെ പറ്റിയും ചർച്ചചെയ്തു. സെക്കൻഡ് സെക്രട്ടറി സുജന ആര്യാൽ, ലേബർ അറ്റാഷെ  ജമുന കാഫ്ലേ എന്നിവർ സന്നിഹിതരായിരുന്നു.

പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ.ഒയും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി സുഷമ ശർമ, പാനൽ അഭിഭാഷകൻ അഡ്വ. താരിഖ് അൽ ഔൺ തുടങ്ങിയവരാണ്  അംബാസഡറെ സന്ദർശിച്ചത്.

article-image

േ്േുേു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed