നാടൻപന്തുകളി മത്സരം ആരംഭിച്ചു


കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ ബഹ്റൈന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് കിഴക്കേപറമ്പിൽ ജെയിംസ് കുരിയാക്കോസ് മെമ്മോറിയൽ എവറോളിങ് ട്രോഫിക്കുവേണ്ടിയുള്ള നാടൻപന്തുകളി മത്സരം ആരംഭിച്ചു. ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്ത മത്സരങ്ങൾ നാടൻപന്തുകളികാരൻ കെഇ  ഈശോ ഇരാച്ചേരിൽ പന്തുവെട്ടി തുടക്കംകുറിച്ചു.

കൂട്ടായ്മയുടെ പ്രസിഡന്റ് മോബി കുരിയാക്കോസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ രഞ്ജിത്ത് കുരുവിള സ്വാഗതം പറഞ്ഞു. ഒഐസിസി ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം, റെജി കുരുവിള, റോബിൻ എബ്രഹാം, മനോഷ് കോര എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ഷോൺ പുന്നൂസ് നന്ദി രേഖപ്പെടുത്തി. ഒക്ടോബർ 6ന് സെമിഫൈനലും ഒക്ടോബർ 13ന് ഫൈനലും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

article-image

്ംു്ം

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed