പ്രവാസി ഗൈഡൻസ് ഫോറം ബഹ്റൈൻ ഓണാഘോഷം സംഘടിപ്പിച്ചു


ബഹ്റൈനിലെ കൗൺസിലർമാരുടെ കൂട്ടായ്മയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓണപ്പൂത്താലം എന്ന പേരിൽ അംഗങ്ങൾക്കായി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പിജിഎഫ് ചെയർമാൻ ഡോ ജോൺ പനയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. പിജിഎഫ് പ്രസിഡണ്ട് ലത്തീഫ് കോലിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി വിമലാ തോമസ് സ്വാഗതവും, ഓണാഘോഷ കമ്മിറ്റി കൺവീനർ റോസ് ലാസർ നന്ദിയും രേഖപ്പെടുത്തി. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

വിഭവസമൃദ്ധമായ ഓണസദ്യയും ഇതോടൊപ്പം ഉണ്ടായിരുന്നു. ഇരുന്നൂറ്റി അമ്പതോളം പേർ പരിപാടിയിൽ പങ്കെടുത്തു. 

article-image

dfgd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed