“വെളിച്ചമാണ് തിരുദൂതർ” പൊതു പ്രഭാഷണം സംഘടിപ്പിച്ചു


“വെളിച്ചമാണ് തിരുദൂതർ” എന്ന വിഷയത്തെ ആസ്പദമാക്കി ഫ്രന്റ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന കേമ്പയിനിന്റെ ഭാഗമായി മുഹറഖ് ഏരിയ പൊതു പ്രഭാഷണം സംഘടിപ്പിച്ചു.  പ്രവാചകന്‍റെ ജീവിതം സമൂഹത്തിനാകമാനം വെളിച്ചം പകരുന്നതായിരുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ യൂനുസ് സലീം പറഞ്ഞു. ഹാല മസ്ജിദ് ഈമാൻ മജ്ലിസിൽ നടന്ന പരിപാടിയിൽ ഏരിയാ പ്രസിഡന്‍റ് ജലീൽ അധ്യക്ഷത വഹിച്ചു. റുസ്ബി ബഷീർ ഖുർആൻ പാരായണം നടത്തി. ഏരിയാ സെക്രട്ടറി സലാഹുദ്ധീൻ കെ സ്വാഗതവും, ജലീൽ വി.കെ നന്ദിയും പറഞ്ഞു.

പരിപാടിക്ക് ഷാക്കിർ ആർ. സി, ബാസിം എം.കെ, നുഫീല ബഷീർ, സുബൈദ മുഹമ്മദലി തുടങ്ങിയവർ നേതൃത്വം നൽകി.

article-image

രപ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed