വിശ്വകല സാംസ്കാരികവേദി ഋഷിപഞ്ചമിപൂജയും ഓണാഘോഷവും സംഘടിപ്പിച്ചു
ബഹ്റൈനിലെ വിശ്വകല സാംസ്കാരികവേദി ഋഷിപഞ്ചമിപൂജയും ഓണാഘോഷവും മനാമ കന്നട സംഘ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ബി.എഫ്.സി ഇന്ത്യൻ ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ ആനന്ദ് നായർ മുഖ്യാതിഥിയായിരുന്നു. വിശ്വകല പ്രസിഡന്റ് സി.എസ്. സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പി.കെ. ത്രിവിക്രമൻ സ്വാഗതം പറഞ്ഞു. മുഖ്യാതിഥി ആനന്ദ് നായർ ഉദ്ഘാടനം നിർവഹിച്ചു.സ്ഥാപകാംഗം സതീഷ് മുതലയിൽ ഓണസന്ദേശം നൽകി. വിശ്വകല കുടുംബത്തിലെ പത്ത്, പ്ലസ് 2 വിദ്യാർഥികൾക്കുവേണ്ടി നൽകിവരുന്ന വിദ്യാഭ്യാസ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.
തുടർന്ന് വിഭവസമൃദ്ധമായ സദ്യയും വിശ്വകല കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു. ഓണപ്രോഗ്രാം കൺവീനർ എം.എസ്. രാജൻ, അസിസ്റ്റന്റ് കൺവീനർ ഷൈജിത്ത് ടി.ഒ, പ്രോഗ്രാം കോഓഡിനേറ്റർ മനോജ് പീലിക്കോട് എന്നിവരുടെ നേതൃത്വത്തിലാണ് കലാപരിപാടികൾ അരങ്ങേറിയത്. വൈസ് പ്രസിഡന്റ് മണികണ്ഠൻ കുന്നത്ത് നന്ദി പറഞ്ഞു.
രപുരപു



