ബഹ്റൈൻ ആക്ടിങ് ടൂറിസം മന്ത്രിയും കേന്ദ്ര സഹമന്ത്രി ശ്രീപദ് യശോ നായിക്കും കൂടികാഴ്ച്ച നടത്തി


ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് സൗദി ടൂറിസം മന്ത്രാലയവും വേൾഡ് ടൂറിസം ഓർഗനൈസേഷനും റിയാദിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്ത ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രിയും ആക്ടിങ് ടൂറിസം മന്ത്രിയുമായ അബ്ദുല്ല ആദിൽ ഫഖ്റുവും, ഇന്ത്യൻ ടൂറിസം, തുറമുഖം, ഷിപ്പിങ്, ജലപാത സഹമന്ത്രി ശ്രീപദ് യശോ നായിക്കും കൂടികാഴ്ച്ച നടത്തി.

സന്ദർശകരുടെ എണ്ണത്തിലും ടൂറിസം, ട്രാവൽ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിലും ഇരു രാജ്യങ്ങളിലും ശ്രദ്ധേയമായ പുരോഗതിയുണ്ടായതായി ഇരുവരും കൂടികാഴ്ച്ചയിൽ  വിലയിരുത്തി.   ‘ടൂറിസവും ഹരിത നിക്ഷേപവും’ പ്രമേയത്തിലാണ് സമ്മേളനം നടന്നത്. 

article-image

്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed