ഏഷ്യൻ ഗെയിംസിൽ ബഹ്റൈന് ആദ്യ സ്വർണം


ചൈനയിൽ നടക്കുന്ന പത്തൊമ്പാതാമത് ഏഷ്യൻ ഗെയിംസിൽ ബഹ്റൈന് ആദ്യ സ്വർണം. വനിതകളുടെ പതിനായിരം മീറ്റർ ഓട്ടത്തിലാണ് ബഹ്റൈന്റെ ദീർഘദൂര ഓട്ടക്കാരിയായ വയോള ജെപ്ചുമ്പ ഒന്നാം സ്ഥാനം നേടിയത്. 31 മിനിട്ടും 43 സെക്കന്റുമെ‌ടുത്താണ് ഇവർ ഒന്നാം സ്ഥാനം നേടിയത്. 

കഴിഞ്ഞ വർഷത്തെ ഇവരുടെ തന്നെ റെക്കാർഡായ 34 മിനിട്ട് 33 സെക്കന്റ് മറികടന്നാണ് 33കാരിയായ വയോളയുടെ ഇത്തവണത്തെ സ്വർണനേട്ടം. ജാപ്പാന്റെ റിറിക ഹിരോനക്ക രണ്ടാം സ്ഥാനവും, കസാഖിസ്ഥാന്റെ കരോലിൻ ചെപ്കോ കിപ്കുറി മൂന്നാം സ്ഥാനവും നേടി. 2014 മുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്ന അത് ലൈറ്റാണ് വയോള ജെപ്ചുമ്പ. 

article-image

sdfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed