കേരളത്തിലെ സ്വകാര്യ ഓർഡിനറി ബസുകളുടെ ഫിറ്റ്നസ് കാലാവധി രണ്ട് വർഷമായി ദീർഘിപ്പിച്ചു
സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ഓർഡിനറി ബസുകളുടെ ഫിറ്റ്നസ് കാലാവധി രണ്ട് വർഷം ദീർഘിപ്പിച്ച് വിഞാപനമിറക്കാൻ ഗതാഗത മന്ത്രി ആന്‍റണി രാജു നിർദേശം നൽകി. കോവിഡ് മഹാമാരിയുടെ കാലയളവിൽ പരിമിതമായി മാത്രം സർവീസ് നടത്താൻ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി 20 വർഷത്തിൽ നിന്നും 22 വർഷമായി നീട്ടുന്നതെന്ന് സർക്കാർ അറിയിച്ചു.
കോവിഡ് കാലഘട്ടത്തിൽ സർവീസ് നടത്തിയിട്ടില്ലാത്തതിനാൽ വാഹനങ്ങളുടെ കാലാവധി രണ്ട് വർഷം വർധിപ്പിച്ച് നൽകണമെന്ന സ്വകാര്യ ബസ് മേഖലയിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
ssfgsgf



