ഹമദ് രാജാവ് ആർ‌.ബി‌.എ‌.എഫ് സന്ദർശിച്ചു


റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ് രാജ്യത്തിന്റെ അഭിമാനമാണെന്ന് സേനയുടെ പരമോന്നത കമാൻഡർ കൂടിയായ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം ആർ‌.ബി‌.എ‌.എഫ് സന്ദർശിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജാവിനെ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് കമാൻഡർ−ഇൻ−ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ സ്വാഗതം ചെയ്തു. റോയൽ ഗാർഡ് കമാൻഡറും നാഷനൽ സെക്യൂരിറ്റി അഡ്വൈസറുമായ  ലഫ്റ്റനന്റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയും രാജാവിനൊപ്പമുണ്ടായിരുന്നു. ആർ.ബി.എ.എഫിന്റെ പുതിയ സംയോജിത സൈനിക സംവിധാനങ്ങൾ രാജാവിനോട് വിശദീകരിച്ചു.

രാജാവിനെ സ്വാഗതം ചെയ്തുകൊണ്ട് സേനയുടെ വിമാനങ്ങൾ ഫ്ലൈ−പാസ്റ്റ് നടത്തി. ഏറ്റവും ആധുനികമായ സൈനിക വിമാനങ്ങളിൽ ഒന്നായ ‘F−16 ബ്ലോക്ക് 70’ യുദ്ധവിമാനങ്ങൾ സേനക്ക് ലഭിച്ചതിലും രാജാവ്  അഭിനന്ദനമറിയിച്ചു.

article-image

േ്ുിേ്ിു

You might also like

Most Viewed