ഖുർആൻ ഡേയുടെ ബഹ്റൈൻ റേഞ്ച് തല ഉദ്ഘാടനം

എസ്.കെ.ജെ. എം.സി.സി ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തപ്പെടുന്ന ഖുർആൻ ഡേയുടെ ബഹ്റൈൻ റേഞ്ച് തല ഉദ്ഘാടനം ഹൂറ തഅലീമുൽ ഖുർആൻ മദ്റസയിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ തങ്ങൾ നിർവഹിച്ചു. റേഞ്ച് പ്രസിഡന്റ് മുഹമ്മദ് യാസിർ ജിഫ്‍രി തങ്ങൾ അധ്യക്ഷത വഹിച്ചു. അബ്ദുറസാഖ് നദ്‍വി ക്ലാസിന് നേതൃത്വം നൽകി.
സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചേലക്കോട്, മഹ്മൂദ് പെരിങ്ങത്തൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി അബ്ദുറശീദ് ഫൈസി കമ്പളക്കാട് സ്വാഗതം പറഞ്ഞു.
dfgdg