ഓറ ആർട്സ് സെന്ററിന്റെ സമ്മർ ക്യാമ്പ് അവസാനിച്ചു


കലാകേന്ദ്രമായ ഓറ ആർട്സ് സെന്റർ ഒന്നരമാസത്തോളമായി നടത്തിവന്ന സമ്മർക്യാമ്പ് ബഹ്‌റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഫിനാലേയോടെ സമാപിച്ചു. ക്യാമ്പിൽ ഇരുന്നുറ്റിഅമ്പതിൽപ്പരം കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഓറ ആർട്സ് സെന്റർ ചെയർമാൻ മനോജ്‌ മയ്യന്നൂർ, ഓറ ഡയറക്ടർ വൈഷ്ണവ്ദത്ത് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഡോ. പി.വി.ചെറിയാൻ, എബ്രഹാം ജോൺ, അന്ന, എം.സി. മനോഹരൻ, ജേക്കബ് തേക്കുതോട്, മോനി ഒടിക്കണ്ടത്തിൽ, നാസർ മഞ്ചേരി, അജിത്കുമാർ തുടങ്ങിയവർ വിതരണം ചെയ്തു. 

പരിപാടികൾക്ക് സ്മിത മയ്യന്നൂർ, വൈഭവ്ദത്ത്, പ്രവീൺ മണികണ്ഠൻ, അജി പി. ജോയ്, പ്രസാദ് പ്രഭാകർ, സതീഷ് പൂമനക്കൽ, ഗിരീഷ് ജിഡിൻ, ബൈജു മലപ്പുറം, വിനീത് മാഹി, ഫാസിൽ മുഹമ്മദ്‌, മുരളീകൃഷ്ണൻ, റിയാസ് കല്ലമ്പലം, നൗഷാദ് കണ്ണൂക്കര, അക്ഷയ്, അനിൽ തിരൂർ, ബ്ലസൻ ജോയ്, പ്രവീൺകൃഷ്ണ, ബോബി തേവറിൽ, സാദത് കരിപ്പകുളം, നിസാം ഫിറ്റ്‌നസ് ഹബ്ബ്, ബാബു മാഹി, വത്സരാജൻ കുയിമ്പിൽ, ഷമ്സ് ബാലുശ്ശേരി, വിഭ ഹെഗ്‌ഡെ, ഡെൽന, ബി.കെ. സുന്ദർ, അവിനാഷ് ഊട്ടി, ഇർഫാൻ അമീർ, അഖിൽ കാറ്റാടി തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികളുടെ കലാപരിപാടികളോടൊപ്പം ഓറ ഡാൻസ് സ്കൂൾ അവതരിപ്പിച്ച ഡാൻസ് പെർഫോമൻസും പരിപാടിക്ക് കൊഴുപ്പേകി. ഓറ ഡയറക്ടർ വൈഷ്ണവ്ദത്ത്  നന്ദി രേഖപ്പെടുത്തി.

article-image

cgncg

You might also like

  • Lulu Exchange
  • Straight Forward

Most Viewed