ബഹ്റൈൻ പ്രവാസി നിര്യാതനായി

വടകര സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം കാരണം നിര്യതനായി. വടകര തിരുവള്ളൂർ ചാനിയം കടവ് കൊടവത്ത് മണ്ണിൽ സത്യനാണ് മരണപ്പെട്ടത്. 51 വയസായിരുന്നു പ്രായം. റാസ് റുമാനിലെ താമസസ്ഥലത്ത് വെച്ച് ഉറക്കത്തിലാണ് മരണം സംഭവിച്ചത്. നാട്ടിൽ നിന്ന് ഫോൺ വിളിച്ച് കിട്ടാത്തത് കാരണം സുഹൃത്തുക്കൾ ചെന്നന്വേഷിച്ചപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയും കുട്ടികളും നാട്ടിലാണ് ഉള്ളത്. സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
kjkguyuikuhy