ചന്ദ്രയാൻ നേട്ടത്തിൽ ഇന്ത്യക്ക് ബഹ്റൈന്റെ അഭിനന്ദനം

ചന്ദ്രയാൻ നേട്ടത്തിൽ ഇന്ത്യക്ക് ബഹ്റൈന്റെ അഭിനന്ദനം. ജോഹന്നാസ്ബെർഗിൽ നടന്ന പതിനഞ്ചാമത് ബ്രിക്സ് സമ്മേളനത്തിലാണ് ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ അബ്ദുൽ ലത്തീഫ് അൽ സയാനി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരിട്ട് ബഹ്റൈൻ ഭരണാധികാരികളുടെ അഭിനന്ദനം അറിയിച്ചത്.
ബഹ്റൈനിലെ വിവിധ ഇന്ത്യൻ പ്രവാസിസംഘടനകളും ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു. ഇന്ത്യക്കാർക്ക് ഇത് അഭിമാനമുഹൂർത്തമാണെന്ന് ബഹ്റൈനിലെ സയൻസ് ഇന്ത്യ ഫോറം പ്രസിഡണ്ട് ഡോ വിനോ മണിക്കര പറഞ്ഞു. ഇന്ത്യയിലെ നൂറ്റിനല്പത് കോടി ജനങ്ങളും പ്രതീക്ഷയോടെ കാത്തിരുന്ന ചന്ദ്രയാൻ -3 ദൗത്യം പൂർത്തിയാക്കുവാൻ നേതൃത്വം നൽകിയ ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതായി ബഹ്‌റൈൻ ഒഐസിസിയും വാർത്താകുറിപ്പിലൂടെ അറിയിച്ചു.
sgtdsg