സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ശിഫാ അൽ ജസീറ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, ക്രിയാറ്റിൻ, എസ്.ജി.പി.ടി , യൂറിക് ആസിഡ് പരിശോധനകൾ, കണ്ണ് പരിശോധന എന്നീ പരിശോധനകളാണ് നടന്നത്. കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലീം, പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ഗ്ലോബൽ തിക്കോടിയൻസ് ഗ്ലോബൽ ജനറൽ സെക്രട്ടറി അഫ്സൽ തിക്കോടി, ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് മജീദ് തണൽ, കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റും മിവ ജോയന്റ് സെക്രട്ടറിയുമായ ഫൈസൽ കൊയിലാണ്ടി, ആശുപത്രി പ്രതിനിധികൾ, രക്ഷാധികാരികളായ സുരേഷ് തിക്കോടി, സൈൻ കൊയിലാണ്ടി എന്നിവർ സംസാരിച്ചു.
dsasdsadsads