ദഅവാ സംഗമം സംഘടിപ്പിക്കുന്നു


പ്രദീപ് പുറവങ്കര

മനാമ: ഷൈഖ ഹെസ്സ ഇസ്‌ലാമിക്‌ സെന്റർ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദഅവാ സംഗമം സംഘടിപ്പിക്കുന്നു. റഫ ലുലു ഹൈപർ മാർക്കറ്റിന്‌ സമീപമുള്ള ഇസ്‌ലാഹ്‌ ഓഡിറ്റോറിയത്തിലാണ്‌ പരിപാടി നടക്കുന്നത്‌. നവംബർ 13ന് വ്യാഴാഴ്ച്ച രാത്രി 7.30 ന്‌ നടക്കുന്ന പരിപാടിയിൽ ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിലെത്തിച്ചേർന്ന പ്രമുഖ പ്രഭാഷകനും ദാറുൽ ബയ്യിന ഇന്റർനേഷനൽ ഇസ്‌ലാമിക്‌ റിസർച്ച്‌ സ്കൂൾ ഡയരക്റ്ററുമായ ഉനൈസ്‌ പാപ്പിനിശ്ശേരി പ്രഭാഷണം നിർവ്വഹിക്കും. പരിപാടിയിൽ ഷൈഖ ഹെസ്സ ഇസ്‌ലാമിക്‌ സെന്റർ നടത്തിയ ക്വിസ്‌ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടക്കും. സ്ത്രീകൾക്ക്‌ പ്രത്യേകം സൗകര്യമുണ്ടാവുമെന്ന്‌ സഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌ 3927 6327 അല്ലെങ്കിൽ 3809 2855 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്‌.

article-image

asadsadss

You might also like

  • Straight Forward

Most Viewed